You are Here : Home / News Plus

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് ജഗദീഷ്

Text Size  

Story Dated: Saturday, March 08, 2014 04:21 hrs EST

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് നടന്‍ ജഗദീഷ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് വ്യക്തമാക്കി. ഷീലാ ദീക്ഷിതിനെ വിമര്‍ശിച്ച റിമാ കല്ലിങ്കലിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ജഗദീഷ് പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങിയാല്‍ സിനിമ മാറ്റിവെയ്ക്കുമെന്ന് ജഗദീഷ് പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധി നേതാക്കളുണ്ടെന്നും അവരുമായി സീറ്റിനുവേണ്ടി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More