പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഏറ്റെടുത്തത് പട്ടയ ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പരിധിയില്ലാതെ തിരിച്ചു നല്‍കും. ഇനിമുതല്‍ ഇ.എഫ്.എല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ അനുമതി വേണം. 2000 ത്തില്‍ കൊണ്ടു വന്ന ഇ.എഫ്.എല്‍ നിയമത്തില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍്റെ അനുമതി തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments