ഗുവാഹട്ടി: രാഹുല്‍ ഗാന്ധിയെ ചുംബിച്ച അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി ചുടിയയെ ഭര്‍ത്താവ് ചുട്ടുകൊന്നു. ഇതിനുശേഷം സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സോമേശ്വര്‍ ചുടിയ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.എന്നാല്‍ , മരിച്ചത് ബോണ്ടി ചുടിയ രാഹുലിനെ ചുംബിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജൊര്‍ഹട്ട് എസ്.പി അമന്‍ജീത് കൗര്‍ പറഞ്ഞു. ബൊണ്ടി രാഹുലിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനുശേഷം വനിതാ പ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെയാണ് ബൊണ്ടി രാഹുലിനെ ചുംബിച്ചത്. ഈ ചുംബനചിത്രം രാജ്യമെങ്ങും വന്‍ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.ബൊണ്ടി രാഹുലിനെ ചുംബിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകള്‍ പറഞ്ഞു.
Comments