You are Here : Home / News Plus

മോഷ്ടാവ് വൃദ്ധയെ കുത്തി പരിക്കേല്പിച്ചു

Text Size  

Story Dated: Friday, February 28, 2014 12:35 hrs EST

 

ശിവരാത്രിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തുപോയ തക്കംനോക്കി വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആള്‍ വൃദ്ധയെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. അടിമാലി പനംകുട്ടി കുന്നേല്‍ കാര്‍ത്തിയാനി (70) ക്കാണ് മോഷ്ടാവിന്‍റെ  ആക്രമണത്തില്‍ പരിക്കേറ്റത്. വൃദ്ധയുടെ മാല കവര്‍ന്ന മോഷ്ടാവ് കടന്നു കളഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിക്ക് വീടിന്‍െറ ജനല്‍കമ്പി തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവിനെ നേരിടുമ്പോഴാണ് വൃദ്ധക്ക് പരിക്കേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ വൃദ്ധയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമാനരീതിയില്‍ അടിമാലിയിലെ മൂന്ന് വീടുകളില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More