You are Here : Home / News Plus

ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Text Size  

Story Dated: Friday, February 28, 2014 12:33 hrs EST

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കി. ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പുരില്‍നിന്ന് ജനവിധി തേടും. ലോക്സഭാ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നും ജനവിധി തേടും.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്്.

ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്സമിതി യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. യോഗത്തില്‍ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ പങ്കടെുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.