You are Here : Home / News Plus

ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാരുകളെ സ്വാധീനിക്കുന്നെന്ന് വി.എസ്

Text Size  

Story Dated: Thursday, February 27, 2014 02:35 hrs EST

 

ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആറന്മുള സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രമാണിമാരുടെ ആകാശ സഞ്ചാരത്തിന് വേണ്ടിയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പദ്ധതിക്ക് അനുമതി നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ജനങ്ങളെ വിലക്ക് വാങ്ങാനാണ് കുത്തക മുതലാളിമാര്‍ ശ്രമിക്കുന്നതെന്നും വി.എസ്. ആരോപിച്ചു.

ആറന്മുളയിലെ ജനങ്ങള്‍ കൃഷിസ്ഥലങ്ങളും വയലോലകളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കണം. എത്ര കാലം നീണ്ടുപോയാലും പ്രതിരോധത്തിന്‍റെ  കോട്ട കെട്ടി ജനങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും സംരക്ഷിക്കണമെന്നും വി.എസ് ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More