You are Here : Home / News Plus

മോഡി നപുംസകമെന്ന് ഖുര്‍ഷിദ്

Text Size  

Story Dated: Wednesday, February 26, 2014 03:36 hrs EST

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ നപുംസകമെന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തില്‍ നടന്ന റാലിയിലാണ് ഖുര്‍ഷിദ് മോഡിയുടെ പേര് പരാമര്‍ശിക്കാതെ നപുംസകമെന്ന് പരിഹസിച്ചത്.
‘നിങ്ങള്‍ ശക്തനായ വ്യക്തിയാണെന്നും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നു എന്നാല്‍ നിങ്ങള്‍ക്ക് ഗോധ്രയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ഒരിക്കലും ശക്തനായ ഒരു വ്യക്തിയല്ല. ജനങ്ങളെ കൊന്നൊടുക്കിയ വ്യക്തിയെന്നു മാത്രമല്ല, നിങ്ങള്‍ ഒരു നപുംസകം കൂടിയാണെന്നാണ് ഞാന്‍ പറയുന്നത്’ഖുര്‍ഷിദ് ആഞ്ഞടിച്ചു.
എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പെ കോണ്‍ഗ്രസ് നേതാക്കളെ ബാധിച്ച നിരാശയില്‍ നിന്നുണ്ടായ അസഭ്യം പറച്ചിലാണ് കേന്ദ്രമന്ത്രിയുടേതെന്ന് ബി.ജെ.പി പ്രതികരിച്ചു. മോഡിക്കെതിരെ മോശമായി സംസാരിച്ച ഖുര്‍ഷിദ് മാപ്പു പറയണമെന്നും
കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം പരാമര്‍ശത്തില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്നും ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.