You are Here : Home / News Plus

അമ്പലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍:

Text Size  

Story Dated: Wednesday, February 26, 2014 01:36 hrs EST

ആലപ്പുഴ തകഴിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അധികൃതരത്തെി വിള്ളല്‍ താല്‍കാലികമായി പരിഹരിച്ചു.
വിള്ളലിനെ തുടര്‍ന്ന് പിടിച്ചിട്ടിരുന്ന തീവണ്ടികള്‍ യാത്ര പുനരാരംഭിച്ചു. തിരുവനന്തപുരത്തേയ്ക്കുള്ള ഇന്‍്റര്‍സിറ്റി എക്സ്പ്രസ് അമ്പലപ്പുഴയിലും കോഴിക്കോട്ടേയ്ക്കുള്ള ജനശതാബ്ദി ഹരിപ്പാടും നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വിള്ളല്‍ പൂര്‍ണമായും പരിഹരിക്കാന്‍ രണ്ട് മണിക്കൂറോളം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.