You are Here : Home / News Plus

വിമാനത്തില്‍ നിന്ന് രക്തചന്ദനം പിടിച്ചെടുത്തു

Text Size  

Story Dated: Tuesday, February 25, 2014 02:55 hrs EST

യാത്രക്കാരുമായി കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വേസിന്‍റെ  വിമാനത്തില്‍ നിന്ന് മൂന്നു കിലോ രക്തചന്ദനം പിടികൂടി. വിമാനത്തില്‍ അനധികൃതമായി എന്തോ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് 9.15 ഓടെ പുറപ്പെട്ട വിമാനം തിരിച്ചു വിളിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.45 ന് പുറപ്പെട്ട വിമാനം 10.15 ഓടെയാണ് കസ്റ്റംസ് തിരിച്ചു വിളിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More