You are Here : Home / News Plus

വിവാദ പരാമര്‍ശം: അമൃതാനന്ദമയീ മഠം കോടതിയിലേക്ക്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, February 20, 2014 08:47 hrs UTC

മാതാ അമൃതാനന്ദമയീ ദേവിയ്ക്കും പ്രധാന ശിഷ്യനായ സ്വമി അമൃത സ്വരൂപാനന്ദക്കും എതിരെ മുന്‍ ശിഷ്യ ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ
'പുണ്യനരകം: വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്ത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ മഠം നിയമ നടപടിക്ക് ഒരുങുന്നു  രണ്ടു ദിവസത്തിനുനുള്ളീല്‍  ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നു മഠം പ്രതിനിധികള്‍ അശ്വമേധത്തോടു പറഞ്ഞു. അമേരിക്കയിലെ ലീഗല്‍ ഓഫീസറുമായി ബന്ധപ്പെട്ടു നിയമ നടപടി കൈക്കൊള്ളും .നിയമവശങ്ങളെ പറ്റി പഠിച്ചു കൊണ്ടിരിക്കുന്നു. വിവാദം മഠത്തിന്‍റെ  പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും  പ്രതിനിധികള്‍ പറഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്തരുടെ അകമഴിഞ്ഞ പിന്തുണ മഠത്തിനുണ്ടെന്നും പ്രതിനിധികള്‍ അശ്വമേധത്തോടു പറഞ്ഞു.