You are Here : Home / News Plus

ഫായിസുമായി ബന്ധമുള്ളത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്

Text Size  

Story Dated: Thursday, February 20, 2014 12:42 hrs UTC

പെരിന്തല്‍മണ്ണ: സിപിഎമ്മിനെ വേട്ടയാടാനാണ്‌ സര്‍ക്കാര്‍ നീക്കമെന്ന് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സിബിഐ അനേഷണം കൊണ്ട്‌ സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.ഈ വേട്ടയാടല്‍ നാടിനെത്തന്നെ ബാധിക്കുമെന്നും പിണറായി വ്യക്‌തമാക്കി.സര്‍ക്കാര്‍ തീരുമാനം അധികാര ദുര്‍വിനിയോഗമാണെ.ഫായിസുമായി ബന്ധമുള്ളത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ.കോണ്‍ഗ്രസ്‌ ഗൂഡാലോചനയ്‌ക്ക് വി.എസിന്റെ കത്ത്‌ ആയുധമാക്കേണ്ട.സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടി അമ്പരന്ന്‌ നില്‍ക്കില്ല. അന്വേഷണത്തെ ഒറ്റക്കെട്ടായി നേരിടും. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്‌ഥാനത്തില്‍ കള്ളക്കഥകള്‍ സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. രമയുടെ സമരവും ഈ തിരക്കഥയുടെ ഭാഗമാണ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ .സിപിഎമ്മിനെ വേട്ടയാടാനാണ്‌ സര്‍ക്കാര്‍ നീക്കം. സിപിഎമ്മിനെതിരെ ജനവികാരം ഇളക്കിവിടാനാണ്‌ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്‌. ഇതിന്‌ കഴിയില്ലെന്ന്‌ വന്നതോടെ സിബിഐ അനേ്വഷണം കൊണ്ട്‌ നേരിടാനാണ്‌ നീക്കമെന്നും പിണറായി പറഞ്ഞു. തന്റെ പേര്‌ മോഹനന്‍ മാസ്‌റ്ററെക്കൊണ്ട്‌ പറയിക്കാന്‍ ശ്രമിച്ചതാണ്‌. സിപിഎം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്നും സിപിഎമ്മിനെതിരെ സര്‍ക്കാര്‍ പോലീസിനെയും ദുരുപയോഗപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.