You are Here : Home / News Plus

കെ. സുധാകരനോട് എ.ഐ.സി.സി. വിശദീകരണം തേടി

Text Size  

Story Dated: Tuesday, February 18, 2014 01:29 hrs UTC

കൊല്ലം: സോണിയാ ഗാന്ധിയുടെ അഭിപ്രായത്തിനെതിരേ നടത്തിയ പ്രസ്‌താവന സംബന്ധിച്ച്‌ എ.ഐ.സി.സി.കെ. സുധാകരന്‍ എം.പി. യോട് വിശദീകരണം തേടി.കൊച്ചിയില്‍ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സോണിയ നടത്തിയ പ്രസംഗത്തിലാണു സംസ്‌ഥാനത്തു പാര്‍ട്ടിക്ക്‌ ഒറ്റ ഗ്രൂപ്പേയുള്ളെന്നു വ്യക്‌തമാക്കിയത്.പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയോഗത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനാണ്‌ എ.ഐ.സി.സി തീരുമാനയിച്ചത്.അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കും. തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ പ്രസ്‌താവനാവിലക്ക്‌ ഘടകകക്ഷികള്‍ക്കും ബാധകമാണെന്നു സുധീരന്‍ വ്യക്‌തമാക്കി.സ്‌ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ചും അല്ലാതെയുമുള്ള പരസ്യപ്രസ്‌താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായി സുധീരന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.