You are Here : Home / News Plus

ബംഗളൂരുവില്‍ മലയാളി യുവാക്കളെ കഴുത്തറുത്ത് കൊന്നു

Text Size  

Story Dated: Thursday, February 13, 2014 04:49 hrs UTC

കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ രണ്ടുപേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടില്‍നിന്ന് കാണാതായ മലയാളികളാണ് ഇവരെന്ന് സംശയിക്കുന്നു.
കോട്ടയം മുണ്ടത്താനം സ്വദേശി ബിനോസ് തോമസ് (32), കണ്ണൂര്‍ മണിക്കടവ് സ്വദേശി സോജി (35) എന്നിവരെയാണ് കാണാതായത്.
ചാമരാജനഗര്‍ ജില്ലയിലെ ജാഗേരി വനത്തില്‍ കഴുത്തറുത്ത നിലയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരാളുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മോതിരം അടിസ്ഥാനമാക്കിയാണ് കൊല്ലപ്പെട്ടത് മലയാളികളാണെന്ന് സംശയിക്കാന്‍ കാരണം. മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിലായിരുന്നു. തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മലയാളി യുവാക്കളില്‍ ഒരാളുടെ ഭാര്യ എച്ച്.എസ്.ആര്‍. ലേഔട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി ഏഴിനാണ് ഇവരെ കാണാതായത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, മാണ്ഡ്യ ജില്ലയിലെ ശിംസിക്ക് സമീപത്താണ് അവസാനമായി സിഗ്നല്‍ ലഭിച്ചത്. ഏഴിന് തന്നെ ഇവര്‍ കൊല്ലപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സംശയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.