You are Here : Home / News Plus

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റിട്ടില്ല -ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

Text Size  

Story Dated: Monday, February 03, 2014 05:17 hrs UTC

 

ടി.പി വധക്കേസില്‍ പ്രതികളായ കൊലയാളി സംഘത്തിന് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന്  ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്‍റെ  റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി ആഭ്യന്തരമന്ത്രിക്ക് കൈമാറി. പ്രതികളുടെ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്ന ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ജയിലില്‍ ബാഗുകള്‍ പരിശോധിക്കുന്നതിനെയും പ്രതികള്‍ എതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ പ്രതികളേയും വെവ്വേറെ സെല്ലുകളില്‍ പാര്‍പ്പിക്കുന്നതിനെയും പ്രതികള്‍ എതിര്‍ത്തു. തുടര്‍ന്ന് നിര്‍ബന്ധിച്ചാണ് പ്രതികളെ സെല്ലുകളിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.