സംസ്ഥാന ബജറ്റവതരണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റായിരിക്കില്ലെന്നും എന്നാല്‍ ജനപ്രിയമായിരിക്കുമെന്നാണ് 12ാം ബജറ്റവതരിപ്പിക്കുന്ന മന്ത്രി മാണി പറയുന്നത്. സാധാരണക്കാരെ ബാധിക്കാതെയും വിലക്കയറ്റം സൃഷ്ടിക്കാതെയുമാകും വരുമാനവര്ധനയെന്നും അദ്ദേഹം പറയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അധിക വിഭവസമാഹരണത്തിന് ബജറ്റില്‍ നിര്‍ദേശമുണ്ടാകും. എല്ലാ നികുതികളും വര്ധിപ്പിക്കാനിടയില്ളെങ്കിലും സര്‍ക്കാറിന് കൂടുതല്‍ വരുമാനമുണ്ടാക്കുന്ന നടപടികളുണ്ടാകും. ഭൂമിയുടെ ന്യായവില ഉയര്‍ത്താനും സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഘടന മാറ്റാനും ധനമന്ത്രി തയാറാകുമെന്നാണ് സൂചന.
Comments