You are Here : Home / News Plus

ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി

Text Size  

Story Dated: Tuesday, January 21, 2014 11:06 hrs UTC

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ശാസ്ത്ര ഭവനു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍  രാജ് പഥില്‍ സമരം ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞു. റിപബ്ളിക് ദിനത്തിന്‍റെ  പശ്ചാത്തലത്തില്‍ രാജ്പഥിന്‍്റെ സുരക്ഷ സൈന്യത്തിന് കൈമാറാനും കേന്ദ്രം തീരുമാനിച്ചു. വ്യാഴാഴ്ച സൈന്യം രാജ്പഥിന്‍റെ  നിയന്ത്രണം ഏറ്റെടുക്കും. അതേസമയം വിജയ് ഗോയലിന്‍റെ  നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സമരസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
ഡല്‍ഹി റെയില്‍ ഭവനു മുന്നിലാണ് ധര്‍ണ നടക്കുന്നത്. ജന്തര്‍ മന്തറിലേക്ക് പ്രക്ഷോഭ വേദി മാറ്റണമെന്ന പൊലീസിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കെജ്രിവാള്‍ തള്ളിക്കളഞ്ഞു. പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുള്‍ മാറ്റി ആയിരക്കണക്കിന് ആളുകളാണ് ധര്‍ണക്കത്തെിയത്. കെജ്രിവാളിനെ പ്രതിഷേധസ്ഥലത്ത് നിന്ന് ഒഴിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായും സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.