You are Here : Home / News Plus

സുനന്ദയുടെ മൃതദേഹം സംസ്കരിച്ചു

Text Size  

Story Dated: Saturday, January 18, 2014 01:45 hrs UTC

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മൃതദേഹം സംസ്കരിച്ചു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ആണ് സംസ്കാരം നടന്നത്. മകന്‍ ശിവ് മേനോന്‍ ആണ് ചിതയ്ക്ക് തീകൊളുത്തിയത്. കശ്മീരി പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ കശ്മീരി രീതിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ശശി തരൂര്‍, സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, സുനന്ദയുടെ രണ്ട് സഹോദരങ്ങള്‍, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.എയിംസ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തരൂരിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു. കേന്ദ്രമന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ഇവിടെ വച്ച് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.സുന്ദനയുടെ ചിതാഭസ്മം അവരുടെ ജന്മനാടായ കശ്മീരിലും കന്യാകുമാരിയിലും നിമഞ്ജനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.