You are Here : Home / News Plus

മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും

Text Size  

Story Dated: Tuesday, January 14, 2014 05:12 hrs UTC

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്ന് ആശുപത്രി വിടും. തിങ്കളാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലചുറ്റലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും  ചൊവ്വാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നാലു ദിവസത്തെ പൂര്‍ണവിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇന്നത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു. ഇന്നലത്തെ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു.
അതേസമയം ബുധനാഴ്ച പതിവുപോലെ മന്ത്രിസഭായോഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.