You are Here : Home / News Plus

സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം

Text Size  

Story Dated: Sunday, January 12, 2014 05:12 hrs UTC

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം. നാലു സ്വര്‍ണവുമായി പി.യു. ചിത്രയും ട്രിപ്പിള്‍ സ്വര്‍ണവുമായി പി.വി.ജിഷയും ഡബിള്‍ തികച്ച രുഗ്മ ഉദയനും പി.വി. സുഹൈലുമെല്ലാം നേട്ടത്തില്‍ വന്‍ പങ്കുവഹിച്ചു.നാലാം ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ പി.യു. ചിത്ര സ്വര്‍ണം നേടി. കായികമേളയില്‍ പി.യു. ചിത്ര നേടുന്ന നാലാം സ്വര്‍ണമാണിത്. 3000, 1500, 5000 ഇനങ്ങളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. ദേശീയ സ്കൂള്‍ മീറ്റില്‍ ചിത്രയുടെ പന്ത്രണ്ടാം സ്വര്‍ണ നേട്ടമാണിത്. പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ പ്രതിനിധീകരിച്ചാണ് ചിത്ര കേരളാ ടീമില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.