You are Here : Home / News Plus

ആം ആദ്മിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിന്

Text Size  

Story Dated: Sunday, January 12, 2014 09:09 hrs UTC

ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറെടുക്കുന്നു. എഎപിയുമായി യോജിച്ചു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ആര്‍എംപി അറിയിച്ചു. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ആര്‍എംപി നേതൃത്വം അറിയിച്ചു. ആര്‍എംപിയുടെ ഡല്‍ഹി നേതാക്കള്‍ എഎപിയുടെ അരവിന്ദ്‌ കേജരിവാള്‍ അടക്കമുള്ള നേതാക്കളുമായാണ്‌ ചര്‍ച്ച നടത്തിയത്‌.
എന്നാല്‍ പുതിയ ജനകീയ മുന്നണിയ്ക്കായി ആര്‍എംപിയും ആം ആദ്മിയും കൈകോര്‍ക്കുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആം ആദ്മിയുടെ വക്താവ് മനോജ് പത്മനാഭന്‍ പറഞ്ഞു. ഭാവിയില്‍ അത്തരമൊരു കാര്യം ചര്‍ച്ചയ്‌ക്കെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വലതുമുന്നണിയും ഇടതുമുന്നണിയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി 'ഒരുമിച്ച്' ഭരിക്കുകയാണെന്ന് ആര്‍എംപി ജനറല്‍ സെക്രട്ടറി കെ.എസ് ഹരിഹരന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ടാണ് ജനപക്ഷത്ത് നില്‍ക്കുന്ന അഴിമതിയെ എതിര്‍ക്കുന്ന ഏത് പ്രസ്ഥാനവുമായി ആര്‍എംപി സഹകരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.