You are Here : Home / News Plus

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

Text Size  

Story Dated: Saturday, January 11, 2014 04:06 hrs UTC

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. മസ്തികാഘാതത്തെ തുടര്‍ന്ന് 2006 മുതല്‍ ആസ്പത്രിയില്‍ അബോധാവസ്ഥയിലായിരുന്നു.എട്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ഷാരോണിനെ കഴിഞ്ഞ ദിവസം വൃക്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.
ആധുനിക ഇസ്രയേല്‍ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഷാരോണ്‍. രണ്ട് പതിറ്റാണ്ട് ഇസ്രയേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം ലിക്യുഡ് പാര്‍ട്ടി പ്രതിനിധിയായി 2001ലാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പട്ടാള മുന്‍കമാന്‍ഡറായ ഷാരോണ്‍ 2001-2006 കാലത്താണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായത്. ഭരണത്തില്‍ ഷാരോണിന്റെ പല നടപടികളും വിവാദമായിരുന്നു. 2005-ല്‍ 38-വര്‍ഷത്തെ അധിനിവേശത്തിന് അന്ത്യംകുറിച്ച് ഗാസാ മുനമ്പില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ഷാരോണിന്റെ തിരുമാനത്തിന് ഭരണകക്ഷിയായിരുന്ന ലിക്വിഡ് പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടിവന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.