You are Here : Home / News Plus

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി

Text Size  

Story Dated: Friday, November 08, 2019 08:38 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് തോക്കുകൾ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.പല ഭാഗങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകൾ. യാത്രാരേഖകളിൽ ഇത്തരത്തിൽ എന്തെങ്കിലും കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല. ദുബായിൽനിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ഇയാൾ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.