You are Here : Home / News Plus

സ്കൂളില്‍ സെക്സ് റാക്കറ്റ്: മുനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

Text Size  

Story Dated: Saturday, November 09, 2013 10:58 hrs EST

കോഴിക്കോട് പെരുവണ്ണാമുഴിക്കടുത്ത് സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റില്‍പെട്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മുനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തും.റാക്കറ്റില്‍ കുടുങ്ങിയ പന്തിരിക്കര സ്വദേശിയായ 14കാരിയാണ് മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്തത്. മറ്റൊരു പ്ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പന്തിരിക്കര സ്വദേശിയായ സെറീന എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ഒമ്പത് അംഗ സംഘം നിരവധി പേരെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More