You are Here : Home / News Plus

ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എതിരെ ടോമിന്‍ തച്ചങ്കരി

Text Size  

Story Dated: Saturday, November 09, 2013 10:55 hrs EST

ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.ഡി.ജി.പിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നു കത്തില്‍ ആവശ്യപ്പെടുന്നു.തന്റെ മുന്‍കാല സര്‍വീസ് റെക്കോഡുകള്‍ സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണ്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകളോ സംഭവങ്ങളോ ഇല്ല.  തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി അയച്ച കത്ത് നിയമവിരുദ്ധമാണ്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും തച്ചങ്കരി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.