You are Here : Home / News Plus

ഭൗമനിരീക്ഷണ ഉപഗ്രഹം 'റിസാറ്റ് 2-ബി' ഭ്രമണപഥത്തില്‍

Text Size  

Story Dated: Wednesday, May 22, 2019 04:00 hrs UTC

ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹമായ റിസാറ്റ് 2-ബി ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പുലർച്ചെ 5.27നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. പി.എസ്.എൽ.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളിൽ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഉപയോഗിക്കാതെയുള്ള പി.എസ്.എൽ.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.