You are Here : Home / News Plus

തെര.കമ്മീഷന്‍ വിവേചനം കാണിക്കരുത്, വിമര്‍ശിച്ചത് മോദി സര്‍ക്കാരിനെയെന്ന് രാഹുലിന്‍റെ മറുപടി

Text Size  

Story Dated: Saturday, May 11, 2019 03:28 hrs EDT

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമം മോദി സർക്കാർ കൊണ്ടുവന്നുവെന്ന പരാമർശത്തിൽ ചട്ടലംഘനം ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. സർക്കാർ നയത്തെയാണ് താന്‍ വിമർശിച്ചതെന്ന് മറുപടി നല്‍കിയ രാഹുല്‍ പരാതി തള്ളണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷൻ വിലക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷൻ കൈകൊള്ളരുത്. മോദിയും അമിത് ഷായും വിവാദ പ്രസ്താവനകൾ നടത്തിയിട്ടും കമ്മീഷൻ നടപടി എടുത്തില്ല. പരാതിയിൽ നടപടി എടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും ബിജെപിയുടെ ചട്ടലംഘന പരാതിക്ക് നൽകിയ മറുപടിയില്‍ രാഹുൽ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.