You are Here : Home / News Plus

രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച ബിജെപിയ്ക്ക് മറുപടിയുമായി കോൺഗ്രസ്

Text Size  

Story Dated: Thursday, May 09, 2019 02:46 hrs EDT

സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച ബിജെപിയ്ക്ക് മറുപടിയുമായി കോൺഗ്രസ്. ബിജെപി പിന്തുണയിൽ ഭരിച്ച വി പി സിങ്ങ് സർക്കാർ രാജീവിന് അധിക സുരക്ഷ ഒരുക്കിയില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. രാജീവ് ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് വിവരം ഉണ്ടായിരുന്നു. അധിക സുരക്ഷ നിരന്തരം അഭ്യർത്ഥിച്ചിട്ടും നൽകിയില്ലെന്നും പട്ടേൽ ആരോപിച്ചു. ബിജെപിയുടെ വെറുപ്പിനാലാണ് രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്‍റെ ജീവൻ നഷ്ടമായതെന്നും പട്ടേൽ പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണെന്നും ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിൽ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More