You are Here : Home / News Plus

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നുമുതല്‍

Text Size  

Story Dated: Wednesday, May 08, 2019 03:06 hrs EDT

2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ അവസാന വാരത്തിലോ ജൂലൈ ആദ്യ വാരത്തിലോ ആയിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നത്. മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കും. മെയ് 20ന് ട്രയല്‍ അലോട്മെന്‍റും മെയ് 24ന് ആദ്യഘട്ട അലോട്ട്മെന്‍റും നടത്തും. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്പ് മറ്റ് അലോട്ട്മെന്‍റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.