You are Here : Home / News Plus

മൂലധന വിപണി കുതിക്കുന്നു

Text Size  

Story Dated: Monday, April 29, 2019 05:34 hrs EDT

തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച. ആഗോളതലത്തില്‍ ഇന്ത്യന്‍ മൂലധന വിപണിക്ക് അനുകൂലമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. യുഎസ്- ചൈന വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടുണ്ടായ ശുഭകരമായ പ്രതീക്ഷകളാണ് ഇന്ത്യന്‍ വിപണിക്ക് ഗുണകരമായത്. നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് തുണയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.