You are Here : Home / News Plus

ഇന്ത്യൻ വ്യോമസേന തകർത്ത പാക് യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്ത്

Text Size  

Story Dated: Thursday, February 28, 2019 08:40 hrs UTC

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ ചിത്രം പുറത്ത്. പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നുമാണ് ചിത്രം പുറത്തുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ 7 നോർത്തേൺ ലൈറ്റ് ഇൻഫന്‍ററിയുടെ കമാൻഡിംഗ് ഓഫീസർ തകർന്നുവീണ വിമാനത്തിന്‍റെ നാശാവശിഷ്ടങ്ങൾ പരിശോധിക്കുന്നതാണ് ചിത്രം. ഇത് പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാൻ സൈന്യമാണ് ഈ ചിത്രം ആദ്യം പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.