You are Here : Home / News Plus

കോണ്‍ഗ്രസ് നേതാവ് ജി.രാമന്‍ നായര്‍ ബിജെപിയിലേക്ക്

Text Size  

Story Dated: Friday, October 26, 2018 08:18 hrs UTC

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ജി രാമൻ നായർ ബി ജെ പിയിലേക്ക്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായ ജി.രാമൻ നായർ നിലവില്‍ സസ്പെൻഷനിലാണ് . ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തതിനാണ് അദ്ദേഹത്തെ കെപിസിസി സസ്പെൻഡ് ചെയ്തത്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വവുമായി രാമൻ നായർ ചർച്ച നടത്തിയതായാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.