You are Here : Home / News Plus

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലി സ്ഥലത്തും വിലക്ക്

Text Size  

Story Dated: Tuesday, October 23, 2018 10:18 hrs UTC

ചേവായൂര്‍: . സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കെതിരെയാണ് പ്രതികാര നടപടിയും ഭീഷണിയും നേരിടേണ്ടി വരുന്നത്. ശബരിമല യാത്രകഴിഞ്ഞ് തിരികെ എത്തിയപ്പോള് ചേവായൂരിലെ വാടക വീട്ടിലേക്ക് വരെണ്ടെന്ന് വീട്ടുടമ അറിയിച്ചു. വീടിന് നേരെ ആക്രമണമുണ്ടാകുമെന്ന ഭയത്താലാണ് ഉടമ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് യുവതി പറയുന്നു. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ബിന്ദുവിനോട് ഇനി ഒരു അറിയിപ്പ് കിട്ടിയെ ശേഷം ജോലിക്ക് ഹാജരായാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചുവെന്നും അവര്‍ പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരുമെത്തി പ്രതിഷേധം അറിയിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത്. വാടകവീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതോടെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ബിന്ദു അഭയം തേടുകയായിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് വാസികള്‍ പ്രതിഷേധിച്ചതോടെ അവിടെനിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു. എവിടെ പോകണമെന്നറിയാതെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി. തുലാമാസ പൂജയ്ക്ക് തുറന്ന നട അടയ്ക്കുന്ന ദിവസമായ ഇന്നലെയായിരുന്നു ബിന്ദു ശബരിമല കയറാനെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരികെ പോരുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.