You are Here : Home / News Plus

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു

Text Size  

Story Dated: Tuesday, October 16, 2018 02:29 hrs EDT

ഗോവയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്‌ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്‌ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രണ്ട് എംഎ ല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവെന്നും ചൊവ്വാഴ്ച്ച ഇരുവരും പാര്‍ട്ടിയില്‍ അംഗത്വം നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More