You are Here : Home / News Plus

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്

Text Size  

Story Dated: Friday, September 07, 2018 06:59 hrs UTC

ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. കാര്‍ഡ് പേമെന്റ് നടത്തിയ 380,000ത്തോളം പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും സംഭവത്തേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.