You are Here : Home / News Plus

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: കോര്‍പറേഷനുകളില്‍ ബിജെപി മുന്നില്‍, പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്

Text Size  

Story Dated: Monday, September 03, 2018 06:50 hrs UTC

കര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ ഷിമോഗയില്‍ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 35 വാര്‍ഡുകളുള്ള തുങ്കൂരില്‍ ബിജെപി 12 ഇടത്ത് ജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസ്സും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 65 വാര്‍ഡുകളുള്ള മൈസൂരു കോര്‍പറേഷനിലും 22 സീറ്റില്‍ ബിജെപിയും 19 ഇടത്ത് കോണ്‍ഗ്രസും ജയിച്ചപ്പോള്‍ ജെഡിഎസ്സിന് 18 ഇടത്ത് ജയിക്കാനായി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. 35 വാര്‍ഡുകളുള്ള ഷിമോഗയില്‍ 21 സീറ്റ് നേടിയ ബിജെപി ഭരണം ഉറപ്പാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.