You are Here : Home / News Plus

മൃഗ സംരക്ഷണ വകുപ്പ് മുട്ട വിതരണം ചെയ്തു

Text Size  

Story Dated: Sunday, September 02, 2018 07:51 hrs UTC

 പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്ത് മൃഗ സംരക്ഷണ വകുപ്പ്. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ രണ്ടര ലക്ഷം കോഴിമുട്ടകളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തുവരുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യം.

സംസ്ഥാനത്ത് മുഴുവന്‍ വിതരണം ചെയ്യുന്നതിനായി 10 ലക്ഷം മുട്ടകളാണ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷം മുട്ടകളാണ് ആലപ്പുഴ ജില്ലക്ക് കിട്ടിയത്. ചെങ്ങന്നൂര്‍ താലൂക്കിലെ 13,000 വിദ്യാര്‍ഥികള്‍ക്ക് ഏഴു മുട്ടകള്‍ വീതം ഇതിനകം വിതരണം ചെയ്തു. മറ്റു താലൂക്കുകളിലും വിതരണം ചെയ്യാനായി മുട്ടകള്‍ അതത് തഹസീല്‍ദാര്‍മാരെ ഏല്‍പ്പിച്ചതായി ചുമതല വഹിക്കുന്ന ഡോ.ദിവ്യ ആര്‍.തങ്കം പറഞ്ഞു. അംഗന്‍വാടികളിലെ കുട്ടികള്‍ക്കും മുട്ടകള്‍ നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.