You are Here : Home / News Plus

പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി

Text Size  

Story Dated: Monday, August 13, 2018 12:04 hrs UTC

പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി. പാലം വെള്ളത്തിനടിയിലായി. ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. നിരവധി കടകളും വെള്ളത്തിനടിയിലായി. ആനത്തോട്, കൊച്ചു പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെയാണ് ത്രിവേണിയിൽ വീണ്ടും വെള്ളം കയറിയത്.ഇടമലയാർ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നതിന് പിന്നാലെ ഇന്നലെ രാത്രി പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കൂടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.