You are Here : Home / News Plus

മഴക്കെടുതിയിൽ റോഡ് തകർന്ന് 4000 കോടി രൂപയുടെ നഷ്ടം

Text Size  

Story Dated: Saturday, August 11, 2018 12:00 hrs UTC

സംസ്ഥാനത്ത് മഴക്കെടുതിയിൽ തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. സംസ്ഥാനത്ത് റോഡ് തകർന്നതിനെത്തുടർന്ന് 4000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും  15 പാലങ്ങൾക്ക് ബലക്ഷമായെന്നും  ജി സുധാകരൻ പറഞ്ഞു. തകർന്ന റോഡുകൾ ഉടൻ തന്നെ പുനർനിർമ്മിച്ച് തുടങ്ങുമെന്നും എസി റോഡ് ഉയർത്തിപ്പണിയുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ തീരുമാനമായിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും,  വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാനുമാണ് തീരുമാനമായത്. ദുരുതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് 3800 രൂപ വീതം സഹായം നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും ഒരുക്കും.  മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകാൻ നടപടി സ്വീകരിക്കും. വയനാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി,ഡിജിപി, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.