തമിഴ്നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36)മകൻ ആഷൽ ബിജോ (10) ബസ് ക്ലീനർ സിദ്ധാര്‍ഥ് (23)തിരിച്ചറിയാത്ത ഒരാൾഎന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം. കടലൂരിൽ നിന്ന് വിരുതാചലത്തേക്ക് കാറ്റാടി മരങ്ങളുമായി പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
Comments