You are Here : Home / News Plus

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

Text Size  

Story Dated: Wednesday, June 27, 2018 07:49 hrs UTC

എടപ്പാൾ തിയറ്റർ പീഡനക്കേസില്‍ തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. തിയേറ്റർ ഉടമയെ സാക്ഷികളിൽ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച സംഘത്തിന്‍റേതാണ് കണ്ടെത്തല്‍. ലോക്കൽ പൊലീസുണ്ടായ വീഴ്ച കോടതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും. തിയേറ്റർ ഉടമയ്ക്ക് മാനേജർ പറഞ്ഞുള്ള അറിവ് മാത്രമേയുണ്ടായിരുന്നുള്ളു. സ്ഥലത്തില്ലായിരുന്ന തിയേറ്റർ ഉടമ ദൃശ്യങ്ങൾ കണ്ടിരുന്നില്ലെന്നും ഇടക്കാല റിപ്പോർട്ട് ഉണ്ടാകില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.