You are Here : Home / News Plus

ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

Text Size  

Story Dated: Wednesday, June 20, 2018 08:36 hrs UTC

ജമ്മുകശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. ഗവ‍ർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പിഡിപിയുമായുള്ള ബന്ധത്തിൽ നിന്ന് ബിജെപി പിൻമാറിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ​ഗവർണറായ എൻ.എൻ.വോറയുടെ കാലാവധി തീരാൻ ആഴ്ചകൾ ബാക്കിനിൽക്കേയാണ് കശ്മീരിൽ ​ഗവർണർ ഭരണം വരുന്നത്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിന് ആറ് മാസത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.