You are Here : Home / News Plus

വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബി ശ്രമിക്കുന്നെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Friday, May 30, 2014 02:55 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ബാറുകള്‍ തുറപ്പിക്കാനുള്ള മദ്യലോബിയുടെ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ ഇത്തരം നീക്കം തടയാം. ഇതുവരെ മദ്യ ദുരന്തമുണ്ടാകാത്തത് വിവിധ വകുപ്പുകളുടെ നിരീക്ഷണ ഫലമായിട്ടാണ്. ബാറുകളുടെ നിലവാരം കൂട്ടി ആളുകളെ കുടിപ്പിക്കുകയല്ല വേണ്ടത്. ബാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.