You are Here : Home / News Plus

അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണം അവസാനിപ്പിക്കണം : ഇന്ത്യ

Text Size  

Story Dated: Tuesday, May 27, 2014 11:43 hrs EDT

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈ ഭീകരാക്രമണകേസില്‍ ഹാഫിസ് സഈദിനെ വിചാരണ ചെയ്യണമെന്നും ഇപ്പോള്‍ പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലെ കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടു നിന്നു.
മോദിയോടൊപ്പം വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും കൂടെയുണ്ടായിരുന്നു. ചര്‍ച്ചക്കു ശേഷം ശരീഫ് മുന്‍ പ്രധാനമന്ത്രി വാജ്പേയിയെ സന്ദര്‍ശിച്ചു. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇതിനു മുമ്പ് ശരീഫ് ഇന്ത്യ സന്ദര്‍ശിച്ചത്. രാവിലെ പാക് പ്രധാനമന്ത്രി ചെങ്കോട്ട,ചാന്ദ്നി ചൗക്ക്,ജുമാമസ്ജിദ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More