You are Here : Home / News Plus

കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, May 14, 2014 06:28 hrs UTC

തിരുവനന്തപുരം: ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. കൂടാതെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും ചേരും. വായ്പ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാന്‍ സഹകരണവകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണ വായ്പാസ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ചെറുകിട വായ്പ ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാരിന്‍െറ പരിഗണനയിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.