You are Here : Home / News Plus

ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന്‍െറ മാലയും പണവും മോഷണം പോയി

Text Size  

Story Dated: Wednesday, April 30, 2014 07:07 hrs UTC

ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന്‍ എം.എല്‍.എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി. മുരളീധരന്‍ കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവന്‍െറ മാലയും 5,000 രൂപയുമാണ് മോഷണം പോയത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാന്‍ട്രി ജീവനക്കാരല്ലാതെ മറ്റാരും പ്രവേശിക്കാത്ത എ.സി കംപാര്‍ട്ട്മെന്‍റിലാണ് മോഷണം നടന്നത്.മുരളീധരന്‍െറ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള പാന്‍ട്രി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെ ത്താനായില്ല. കംപാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്ന മുരളീധരന്‍െറയും സഹായിയുടെയും വാച്ചും ബാഗുകളും മോഷ്ടാക്കള്‍ എടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.