ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു.സായ്ഫായില്‍ അമ്മാവന് രത്തന്‍ സിങ്ങ് യാദവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സ്വകാര്യ ഹെലികോപ്ടറില്‍ മടങ്ങവെയാണ് അപകടം ഉണ്ടായത്. ലഖ്നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. ഹെലികോപ്ടര്‍ 3,000 അടി ഉയരത്തിലായിരുന്നു. പരുന്താണ് ഹെലികോപ്ടറിലിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
Comments