You are Here : Home / News Plus

വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Sunday, April 27, 2014 11:42 hrs UTC

ചേര്‍ത്തല: എസ്‌.എന്‍. കോളജില്‍ നടന്ന ട്രസ്‌റ്റ്‌ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു.ട്രസ്‌റ്റ്‌ സെക്രട്ടറിയായി 1996 ജനുവരി 27-നാണ്‌ വെള്ളാപ്പള്ളി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്‌. മൂന്നുവര്‍ഷം കൂടുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌.ഡോ. എം.എന്‍. സോമന്‍ (ചെയര്‍മാന്‍), തുഷാര്‍ വെള്ളാപ്പള്ളി (അസിസ്‌റ്റന്റ്‌ സെക്രട്ടറി), ഡോ. ജി. ജയദേവന്‍ (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. ഡോ. ജി. ജയദേവന്‍ നാലാം തവണയും ഡോ. എം.എന്‍. സോമന്‍ മൂന്നാം തവണയും തുഷാര്‍ ആദ്യമായുമാണ്‌ ട്രസ്‌റ്റ്‌ ഭാരവാഹിയാകുന്നത്‌. 17 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ പ്രേമരാജ്‌,എസ്‌.ആര്‍.എം. അജി, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, കെ. പത്മകുമാര്‍, എ. സോമരാജന്‍, അഡ്വ. ഇറവങ്കര വിശ്വനാഥന്‍, വി. സുബാഷ്‌ വാസു, വേലന്‍ചിറ സുകുമാരന്‍, അഡ്വ. ആര്‍.കെ. ദാസ്‌, പി.എന്‍. നടരാജന്‍, മുന്‍ എം.എല്‍.എ. അഡ്വ. ഡി. സുഗതന്‍, അഡ്വ. സംഗീത വിശ്വനാഥന്‍, എം. പ്രേമകുമാരന്‍, ഡി. സുരേന്ദ്രന്‍, എം. രവീന്ദ്രന്‍, സന്തോഷ്‌ അരയക്കണ്ടി എന്നിവരെ തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പില്‍ മറ്റാരും പത്രിക നല്‍കാത്തതിനെ തുടര്‍ന്ന്‌ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെട്ടവര്‍ വിജയിച്ചതായി റിട്ടേണിംഗ്‌ ഓഫീസര്‍ പ്രഖ്യാപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.