ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും പ്രിയങ്ക വധേര. രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ലെന്നും വലിയ ഹൃദയമാണ് വേണ്ടതെന്നുമാണ് പ്രിയങ്ക പറഞ്ഞത്. യുപിയെ ഗുജറാത്തില്‍ ഒതുക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമാണെന്ന് മോദി നേരത്തെ ഗോരഖ്പൂരില്‍ പറഞ്ഞിരുന്നു.
എല്ലാ മതത്തില്‍പെട്ട ജനങ്ങളും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് ബലികഴിച്ചിട്ടുണെ്ടന്നും പ്രിയങ്ക പറഞ്ഞു. സത്യത്തിലും വികസനത്തിലും താല്പര്യമില്ലാത്തവരാണ് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗോരഖ്പൂരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
Comments