You are Here : Home / News Plus

കോണ്‍ഗ്രസ്സ് ലോകത്തില്‍ ഏറ്റവുംവലിയ അഴിമതി നടക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി :പിണറായി

Text Size  

Story Dated: Sunday, March 30, 2014 11:11 hrs EDT

പാലക്കാട് :രാജ്യത്ത് നടക്കുന്നതെന്താണെന്ന് ആന്റണി അറിയുന്നില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.വടക്കഞ്ചേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.കേരളത്തില്‍ കോണ്‍ഗ്രസ്സ് വിജയിക്കുമെന്നുള്ള എ.കെ.ആന്റണിയുടെ മോഹം വെറും സ്വപ്നകൊട്ടാരമാണ്.ചരിത്രത്തിലെ ഏറ്റവും ദയനീയപരാജയമാണ് കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങുവാന്‍പോകുന്നത്. കോണ്‍ഗ്രസ്സിന് ഒറ്റ അക്കത്തില്‍ കുടുതല്‍ സീറ്റു കിട്ടുന്ന സംസ്ഥാനങ്ങള്‍ ഇല്ല. ആന്ധ്രയില്‍ ഒരു സീറ്റുപോലും ലഭിക്കില്ല. ജനം കോണ്‍ഗ്രസ്സിനെ ശത്രുവായി കാണുന്നുവന്നാണ് നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം കാണിച്ചത്.ലോകസഭയില്‍ രണ്ട് അക്കത്തില്‍ കോണ്‍ഗ്രസ്സ് ഒതുങ്ങും . ലോകത്തില്‍ ഏറ്റവുംവലിയ അഴിമതി നടക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് കോണ്‍ഗ്രസ്സാണ്. ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ അവര്‍ അപമാനിതയാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന അവകാശവാദങ്ങളുമായിട്ടാണ് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More