You are Here : Home / News Plus

ആപ്പ് ചതിച്ചു : കല്പന

Text Size  

Story Dated: Friday, March 28, 2014 11:35 hrs UTC

ചാലക്കുടി: കഴിഞ്ഞ ദിവസം ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ കല്‍പന എതിര്‍ സ്ഥാനാര്‍ത്ഥിയായ നൂറുദ്ദീന് വേണ്ടി പ്രാചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഇന്നസെന്റിന് എതിരല്ലെന്ന് കല്‍പന പറഞ്ഞു. ആലുവ ജനസേവ ശിശുഭവന്റെ പ്രസിഡന്റ് ജോസ് മാവേലി ക്ഷണിച്ചിട്ടാണ്‍ ഞാന്‍ പരിപാടയില്‍ എത്തിയത്.പ്രോഗ്രം നടക്കുന്ന വേദിക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇത് പാര്‍ട്ടി പ്രചാരണപരിപാടിയാണെന്ന് മനസ്സിലായത്. എ എ പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൂടെയായ ജോസ് മാവേലി സത്യം മറച്ചുവച്ച് തന്നെ വേദിയിലെത്തിക്കുകയായിരുന്നു. പ്രസംഗത്തില്‍ താന്‍ ഒരു നേതാവിന്റെ പേരും പരമാര്‍ശിച്ചിട്ടില്ലെന്ന് കല്‍പന പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി വോട്ട് ചെയ്തിട്ടില്ല. ഇനി ഒരു പാര്‍ട്ടിയോടും അനുഭാവം വച്ചുപുലര്‍ത്താനും ആഗ്രഹക്കുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.